'എന്റെ അച്ഛൻ നടൻ രവി കിഷൻ, ഡിഎന്എ ടെസ്റ്റിന് തയ്യാർ'; ആരോപണവുമായി നടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖൊരക്പൂരിൽ നിന്നുള്ള ബിജെപി സഥാനാർത്ഥി കൂടിയാണ് രവി കിഷൻ

dot image

ബോളിവുഡ് നടനും ബിജെപി എംപിയുമായ രവി കിഷൻ അച്ഛനാണെന്നും ഡിഎൻഎ ടെസ്റ്റിന് തയ്യാറാണെന്നും യുവ നടി ഷിന്നോവ. 'ബഹുമാനപ്പെട്ട യോഗിജി (യോഗി ആദിത്യനാഥ്). ഞാന് നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള് അനുവദിക്കുകയാണെങ്കില് എല്ലാ തെളിവുകളുമായി ഞാന് വരാം. അതിന് ശേഷം താങ്കള്ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം' വീഡിയോ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഷിന്നോവ പറഞ്ഞു.

കഴിഞ്ഞ ദിവസം ഷിന്നോവയുടെ അമ്മ അപർണ ആരോപണവുമായി രംഗത്തെത്തിയിരുന്നു. താന് രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നും പറഞ്ഞാണ് അപര്ണ എത്തിയത്. ഡിഎന്എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയില് ഇവർ ഹര്ജി നല്കിയിട്ടുണ്ട്. അപർണയ്ക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാനാനും ഹർജിയിൽ പറയുന്നുണ്ട്. എന്നാല് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് രവി കിഷന്. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും അമ്മയും മകളും ബലാത്സംഗത്തിന് പരാതി നല്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇരുപത് കോടിയാണ് അപര്ണ ആവശ്യപ്പെട്ടതെന്നും രവി കിഷന്റെ അഭിഭാഷകര് പറയുന്നു.

ശരീരം സ്വയം ആൽക്കഹോൾ ഉൽപ്പാദിപ്പിക്കുന്നു; മദ്യപിച്ച് വാഹനമോടിച്ച കേസിൽ പ്രതി കുറ്റവിമുക്തൻ

അപർണയും കിഷനും പ്രണയത്തിലായിരുന്നുവെന്നും 1991ൽ ഇരുവരും വിവാഹിതരായെങ്കിലും ചില വ്യക്തിപരമായ പ്രശ്നങ്ങളാൽ ഒന്നിച്ചു താമസിക്കാൻ സാധിച്ചിരുന്നില്ലെന്നും ഷിന്നോവ ഹർജിയിൽ പറഞ്ഞു. 1998 ഒക്ടോബറിലാണ് ഷിന്നോവ ജനിക്കുന്നത്. അതിനു ശേഷമാണ് കിഷൻ വിവാഹിതനായിരുന്നുവെന്ന് അറിഞ്ഞതെന്നും ഷിന്നോവ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖൊരക്പൂരിൽ നിന്നുള്ള ബിജെപി സഥാനാർത്ഥി കൂടിയാണ് രവി കിഷൻ.

dot image
To advertise here,contact us
dot image