
ബംഗളൂരു: ടെക് സിറ്റിയായ ബംഗളൂരുവിനെയും കർണ്ണാടകയെയും കോൺഗ്രസ് ടാങ്കർ സിറ്റിയാക്കി മാറ്റിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി കർണ്ണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കർണ്ണാടകയിൽ വളർച്ചയും പ്രളയവും വന്നപ്പോൾ മോദി എന്തെടുക്കുകയായിരുന്നുവെന്നും അന്ന് ഒന്നും ചെയ്യാത്തവർ ഇന്ന് തിരഞ്ഞെടുപ്പ് സമയത്ത് വന്ന് ഷോ കാണിക്കുകയാണെന്നും സിദ്ധരാമയ്യ പരിഹസിച്ചു. ബംഗളുരു നഗരത്തിൽ കഴിഞ്ഞ ആഴ്ച്ചകളിൽ കനത്ത ജലക്ഷാമത്തെ തുടർന്ന് ടാങ്കറുകൾ നിരത്തിയിട്ടിരിക്കുന്നതിനെ പരിഹസിച്ചാണ് നരേന്ദ്രമോദി ബംഗളൂരുവിനെ കോൺഗ്രസ് ടാങ്കർ സിറ്റയാക്കിയെന്ന് പരിഹസിച്ചത്.
കഴിഞ്ഞ ബുധാനാഴ്ച്ച നടന്ന ബംഗളൂരു തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. കോൺഗ്രസ് നിക്ഷേപ വിരുദ്ധ, സംരംഭകത്വ വിരുദ്ധ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോഴും ഇപ്പോൾ വരൾച്ചയുണ്ടായപ്പോഴും എവിടെയായിരുന്നുവെന്നും മോദിയുടെ '24x7' വെറും നുണയാണെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു
റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ റാലി തുടങ്ങി; രാഹുൽ ഗാന്ധി പങ്കെടുക്കില്ല