
May 25, 2025
10:27 AM
ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.
ഒഡീഷയിലെ ബർഗഢ് ജില്ലയിലെ പത്തർസെനി കുടയിലെ ക്ഷേത്രം സന്ദർശിച്ച ശേഷം ബോട്ടിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില് മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക്ക് നാല് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ചു. ലൈസന്സും ഫിറ്റ്നെസ് സര്ട്ടിഫിക്കറ്റും ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.