പ്രമുഖ യൂട്യൂബർ കെട്ടിടത്തില് നിന്ന് ചാടി മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

ദൃക്സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്

പ്രമുഖ യൂട്യൂബർ കെട്ടിടത്തില് നിന്ന് ചാടി മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
dot image

ന്യൂഡല്ഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ മുഖർജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഉത്തര്പ്രദേശ് മീററ്റിലെ ബദ്ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന് വേണ്ടി പത്തുവര്ഷം മുന്പാണ് ഡല്ഹിയില് എത്തിയത്. കഴിഞ്ഞ വര്ഷങ്ങളില് എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. 28.6K ഫോളോവേഴ്സാണ് സ്വാതിക്ക് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലുള്ളത്.

സ്വാതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഹരിയാനയിൽ, തർക്കത്തെ തുടർന്ന് യൂട്യൂബർ ദമ്പതികൾ ബഹുനില കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us