
മധ്യപ്രദേശ്: കുടുംബ സ്വത്ത് എഴുതി നൽകാത്തതിന് പെൺകുട്ടിയെ പീഡിപ്പിച്ച മധ്യപ്രദേശ് ഗുണ സ്വദേശി പൊലീസ് പിടിയിൽ. സ്വത്തുകൾ നൽകാത്തതിൻ്റെ ദേഷ്യത്തിൽ പെൺകുട്ടിയുടെ മുഖത്തും വായിലും പ്രതി മുളകുപൊടി വിതറി. വായിൽ മുളക് പൊടി ഇട്ടതിന് ശേഷം വായ അടച്ചു പിടിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ അയൽവാസിയായിരുന്നു കേസിലെ പ്രതി. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയുടെ പേരിലുള്ള സ്ഥലമായിരുന്നു പ്രതി നോട്ടം ഇട്ടിരുന്നത്. എന്നാൽ ഇത് കൊടുക്കാൻ പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വത്തിന് വേണ്ടിയാണ് ഇയാൾ തന്നെ ആക്രമിച്ചത് എന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ യുവാവിൻ്റെ വീട്ടിൽ നിന്ന് അനധികൃത മദ്യം പൊലീസ് കണ്ടെത്തി.
കുപ്രസിദ്ധ ഗുണ്ടാതലവൻ 'സിംപിള്' അറസ്റ്റിൽ; മെഡിക്കൽ കോളേജിലും തോക്കുമായെത്തി ഭീഷണി