
May 16, 2025
11:46 AM
ന്യൂഡല്ഹി: മദ്യനയ അഴിമതി കേസില് തീഹാര് ജയിലില് കഴിയുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊല്ലാന് ഗൂഡാലോചന നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്ട്ടി.
അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി ശരീര ഭാരം കുറഞ്ഞു വരികയാണ്. എന്നാല്, ഇന്സുലിന് കുത്തിവെപ്പ് അടക്കം ജയിലില് നിര്ത്തിയിരിക്കുകയാണെന്നും പാര്ട്ടി ആരോപിച്ചു.