'ഇവിടെ പ്രസാദത്തില് കോഴിക്കറിയുണ്ട്'; മോദിയോട് മാടായിക്കാവില് വരാന് യെച്ചൂരി

'രാജ്യത്തിന്റെ വൈവിദ്ധ്യം നിലനിര്ത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ചെയ്യേണ്ടത്'

dot image

കണ്ണൂര്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. 'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടുത്തെ പ്രസാദത്തിന് കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള നാടാണിത്-'യെച്ചൂരി മാടായിയില് പറഞ്ഞു. സിപിഐഎം സംസ്ഥാന ജനറല് സെക്രട്ടറിയുടെ പ്രസംഗം വന്കരഘോഷമാണ് ഏറ്റുവാങ്ങിയത്.

പഴയങ്ങാടിയില് നടന്ന എല്ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് മോദിയെ മാടായിക്കാവിലേക്ക് യെച്ചൂരി ക്ഷണിച്ചത്. രാജ്യത്തിന്റെ വൈവിദ്ധ്യം നിലനിര്ത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ചെയ്യേണ്ടത്. നാടിന്റെ വൈവിദ്ധ്യത്തെ തകര്ക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലേയും വൈവിദ്ധ്യം നിലനിര്ത്തണമെന്നും യെച്ചൂരി പറഞ്ഞു.

രാമക്ഷേത്രചടങ്ങ് പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു; പരാതിനൽകി സീതാറാം യെച്ചൂരി
dot image
To advertise here,contact us
dot image