
ഹൈദരാബാദ്: പ്രമുഖ നിർമ്മാതാവ് നവീൻ യെർനേനിയെ ക്രിയ ഹെൽത്ത്കെയർ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ കേസിൽ പ്രതി ചേർത്തു. ഞായറാഴ്ച ജൂബിലി ഹിൽസ് പൊലീസാണ് എഫ്ഐആറിൽ പ്രതി ചേർത്തത്. ക്രിയാ ഹെൽത്ത്കെയർ സ്ഥാപകൻ ചെന്നുപതി വേണു മാധവ് ആണ് പരാതി നൽകിയത്. മുൻ ടാസ്ക് ഫോഴ്സ് ഒഎസ്ഡി, ഡിസിപി പി രാധാകൃഷ്ണ റാവു, ഇൻസ്പെക്ടർ ഗട്ടു മല്ലു, ടാസ്ക് ഫോഴ്സിലെ എസ്ഐ മല്ലികാർജുൻ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
വിദ്യാര്ഥിയെ കാറിൽ പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റില്ക്രിയാ ഹെൽത്ത്കെയറിൻ്റെ സ്ഥാപകൻ ചേന്നുപതി വേണു മാധവിൽ നിന്ന് കമ്പനിയുടെ നാല് പാർട്ട് ടൈം ഡയറക്ടർമാർക്ക് ഓഹരികൾ നിർബന്ധിതമായി കൈമാറ്റം ചെയ്തതിൽ നവീനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡയറക്ടർ സ്ഥാനം രാജിവെക്കണമെന്ന് വേണു മാധവിനെ നവീൻ ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. നവീൻ നേരത്തെ കമ്പനിയിൽ പാർട്ട് ടൈം ഡയറക്ടറായിരുന്നു.