/topnews/national/2024/04/14/cong-fields-kanhaiya-kumar-from-north-east-delhi

കനയ്യകുമാര് മത്സരിക്കും; പത്തിടത്ത് കൂടി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് കോണ്ഗ്രസ്

2019 ല് ബിഹാറിലെ ബെഗുസരായില് നിന്നും സിപിഐ സ്ഥാനാര്ത്ഥിയായി കനയ്യ മത്സരിച്ചിരുന്നു.

dot image

ന്യൂഡല്ഹി: ഡല്ഹിയിലെ മൂന്ന് ലോക്സഭാ സീറ്റിലേക്ക് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് കോണ്ഗ്രസ്. ബിജെപി നേതാവ് മനോജ് തിവാരിക്കെതിരെ നോര്ത്ത് ഈസ്റ്റ് ഡല്ഹിയില് കനയ്യകുമാര് മത്സരിക്കും. കനയ്യകുമാര് രണ്ടാം തവണയാണ് ലോക്സഭാ തിരഞ്ഞെടുപ്പില് ജനവിധി തേടുന്നത്.

2019 ല് ബിഹാറിലെ ബെഗുസരായില് നിന്നും സിപിഐ സ്ഥാനാര്ത്ഥിയായി കനയ്യ മത്സരിച്ചിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെതിരെയായിരുന്നു മത്സരം. ജെഎന്യു വിദ്യാര്ത്ഥി നേതാവായിരുന്ന കനയ്യ 2021ലാണ് കോണ്ഗ്രസില് ചേരുന്നത്. 2023ല് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗമായി. നോര്ത്ത് ഈസ്റ്റ് ഡല്ഹിയില് നിന്നും രണ്ട് തവണ വിജയിച്ചയാളാണ് മനീഷ് തിവാരി.

ചാന്ദ്നി ചൗക്കില് കോണ്ഗ്രസ് നേതാവായ ജയ്പ്രകാശ് അഗര്വാളും നോര്ത്ത് വെസ്റ്റ് ഡല്ഹിയില് നിന്നും ഉദിത് രാജും മത്സരിക്കും. ആംആദ്മി പാര്ട്ടിയുമായി സഖ്യം ചേര്ന്ന കോണ്ഗ്രസ് ഡല്ഹിയില് 7 സീറ്റിലാണ് ജനവിധി തേടുന്നത്.

ഡല്ഹിക്ക് പുറമെ പഞ്ചാബിലെ ആറ് സീറ്റില് കൂടി കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുന് മുഖ്യമന്ത്രി ചരണ്ജിത് സിംഗ് ഛന്നി ജലന്ദറില് മത്സരിക്കും. 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിച്ച രണ്ട് സീറ്റിലും ഛന്നി തോല്വി നേരിടുകയായിരുന്നു. ഉത്തര്പ്രദേശിലെ അലഹബാദില് നിന്നും ഉജ്ജ്വല് രേവതി രമണ് സിംഗ് മത്സരിക്കും. പത്ത് സ്ഥാനാര്ത്ഥികളെയാണ് കോണ്ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us