വിവാഹേതര ബന്ധം; രാജസ്ഥാനിൽ യുവതിയെ അർദ്ധ നഗ്നയാക്കി പരേഡ് ചെയ്യിച്ചു

സംഭവത്തിൽ ആൾക്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തു

dot image

ജയ്പൂർ: വിവാഹേതര ബന്ധമാരോപിച്ച് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ യുവതിയെ അർദ്ധ നഗ്നയാക്കി പരേഡ് ചെയ്യിച്ചു. സംഭവത്തിൽ ആൾക്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയുടെ ഭാര്യയും കുടുംബവും ചേർന്നാണ് ആൾക്കൂട്ട വിചാരണ നടത്തിയത്. ബാർമർ ജില്ലയിലെ സർവാദി ഗ്രാമത്തിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അർധ നഗ്നയായ യുവതിയെ മുടിയിൽ പിടിച്ച് തെരുവിൽ വലിച്ചിഴക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്. സംഭവത്തിൽ പത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ബാർമർ പോലീസ് സൂപ്രണ്ട് കുന്ദൻ കവാരിയ പറഞ്ഞു.

dot image
To advertise here,contact us
dot image