പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു; വമ്പൻ ട്വിസ്റ്റ് ഉണ്ടാക്കി നിംഗബസപ്പ

പ്രചാരണ സമ്മേളനത്തിനിടെ കോൺഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്

dot image

ബെംഗളൂരു: ബാഗൽക്കോട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംയുപക്ത പാട്ടീലിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കവേ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു. 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആർഎസ്എസ് വിട്ട് കോൺഗ്രസിൽ ചേർന്നത്. ആർഎസ്എസ് വേഷത്തിലെത്തിയാണ് നിംഗബസപ്പ കോൺഗ്രസിൽ ചേർന്നത്.

പ്രചാരണ സമ്മേളനത്തിനിടെ കോൺഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്. ബിജെപി നേതൃത്വത്തിൽ ഉള്ള ഭിന്നിപ്പും അഭിപ്രായ വ്യത്യാസങ്ങളുമാണ് പാർട്ടി വിടാൻ കാരണമെന്നാണ് നിങ്കബസപ്പയുടെ പ്രതികരണം.

'അന്യായം, ഞെട്ടിക്കുന്നത്'; മെമ്മറി കാര്ഡ് അന്വേഷണ റിപ്പോര്ട്ടില് അതിജീവിതയുടെ ആദ്യ പ്രതികരണം
dot image
To advertise here,contact us
dot image