മോഷണക്കേസ് പരാതിയില് പുരോഗതിയില്ല; പൊലീസിനെ ആരതിയുഴിഞ്ഞ് ദമ്പതികള്

അനുരാധ-കുല്ദീപ് സോനി ദമ്പതികള്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

dot image

ഭോപ്പാല്: കേസന്വേഷണത്തില് പുരോഗതിയില്ലാതെ വന്നതോടെ പൊലീസിനെ ആരതി ഉഴിഞ്ഞ് ദമ്പതികളുടെ പ്രതിഷേധം. മോഷണ പരാതിയില് പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാരോപിച്ചാണ് ദമ്പതികള് ആരതിയുമായി പൊലീസ് സ്റ്റേഷനില് എത്തിയത്. മധ്യപ്രദേശില് ഏപ്രില് ആറിന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്മീഡിയയില് പ്രചരിക്കുകയാണ്. ദമ്പതികള് ഇന്സ്പെക്ടറെ മാല ചാര്ത്താനും ഷാള് അണിയിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ക്ഷുഭിതനായ പൊലീസുകാരന് ഇറങ്ങിപോയി. ടൗണ് ഇന്സ്പെക്ടറായ ജെ പി പട്ടേലാണ് സംഭവിച്ചതില് അതൃപ്തനായി ഇറങ്ങി പോയത്.

അനുരാധ-കുല്ദീപ് സോനി ദമ്പതികള്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദമ്പതികള് നല്കിയ മോഷണ പരാതിയില് അന്വേഷണം നടക്കുകയാണെന്നും തന്നെയും സംവിധാനത്തെയും അപമാനിക്കാനാണ് ശ്രമിച്ചതെന്നും ഇന്സ്പെക്ടര് പ്രതികരിച്ചു. അനുമതിയില്ലാതെ ഇരുവരും പൊലീസ് സ്റ്റേഷനിലെ സംഭവം റെക്കോര്ഡ് ചെയ്യുകയും ഫേസ്ബുക്കില് ലൈവ് നല്കിയെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഇരുന്ന് ചര്ച്ചചെയ്യാമെന്ന് ആവശ്യപ്പെട്ടെങ്കിലും ദമ്പതികള് സമ്മതിച്ചില്ലെന്നും ഇന്സ്പെക്ടര് കൂട്ടിച്ചേര്ത്തു.

ജ്വല്ലറി ഉടമകളാണ് ദമ്പതികള്. ഇവരുടെ സ്ഥാപനത്തില് നിന്നും നാല് കിലോയോളം വെള്ളി കാണാതായതി രണ്ട് ജോലിക്കാരെ സംശയിച്ചാണ് പൊലീസില് പരാതി നല്കിയത്. തുടര്ന്ന് പ്രതികള് ഒളിവില് പോകുകയും മധ്യപ്രദേശ് ഹൈക്കോടതിയില് നിന്ന് ജാമ്യം നേടുകയുമുണ്ടായി. ആരോപണത്തില് നിന്നും ജോലിക്കാര് രക്ഷപ്പെടുമെന്ന് സംശയത്തില് അസ്വസ്ഥരായ ദമ്പതികള് ആരതിയുമായി പൊലീസ് സ്റ്റേഷനില് എത്തുകയായിരുന്നു.

dot image
To advertise here,contact us
dot image