/topnews/national/2024/04/13/bjp-fears-backlash-in-north-india

ഉത്തരേന്ത്യയില് തിരിച്ചടി ഭയന്ന് ബിജെപി;രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള് കുറയുമെന്ന് സര്വേ

ബിജെപി സ്ഥാനാര്ത്ഥികള്ക്കെതിരെ ജനവികാരമുണ്ടെന്നാണ് രണ്ട് ആഭ്യന്തര സര്വേകളിലുള്ളത്.

dot image

ന്യൂഡല്ഹി: 400 സീറ്റിന് മുകളില് സീറ്റുകള് നേടി വീണ്ടും കേന്ദ്രത്തില് അധികാരത്തിലെത്തുമെന്ന പ്രചരണത്തിലാണ് ബിജെപി. അതിനിടയില് ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്വേ. ബിജെപി ഏറെ പ്രതീക്ഷയര്പ്പിക്കുന്ന ചില സംസ്ഥാനങ്ങളില് സിറ്റിംഗ് സീറ്റുകള് നഷ്ടപ്പെടുമെന്നാണ് സര്വേയില് കണ്ടെത്തിയത്.

രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള് കുറയുമെന്നാണ് സര്വേ ഫലം. ബിജെപി സ്ഥാനാര്ത്ഥികള്ക്കെതിരെ ജനവികാരമുണ്ടെന്നാണ് രണ്ട് ആഭ്യന്തര സര്വേകളിലുള്ളത്.

ഹരിയാനയിലെ സിര്സ, റോത്തക്, ഹിസാര്, കര്ണാല്, സോനേപ്പത്ത് എന്നീ മണ്ഡലങ്ങളില് ബിജെപി സ്ഥാനാര്ത്ഥിക്കെതിരെ ജനവികാരമുണ്ട്. രാജസ്ഥാനിലെ ചുരു, ബാര്മര്,ടോങ്ക്, ദൗസ, നഗൗര്, കരൗളി എന്നീ മണ്ഡലങ്ങളിലും സമാന അവസ്ഥയാണെന്ന് സര്വേയില് പറയുന്നു.

ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലേക്ക് ചര്ച്ച പോകുന്നത് ഒഴിവാക്കണമെന്ന് നിര്ദേശമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us