
ഗാസിയാബാദ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില് അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ രാജു എന്ന യുവാവ് പെണ്കുട്ടിയെ നിരന്തമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു. കുടാതെ ഇരുവരും പെണ്കുട്ടിയെ വേശ്യാവൃത്തിക്ക് നിര്ബന്ധിച്ചതായും പൊലീസ് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാന് പെണ്കുട്ടിയുടെ സഹോദരനെയും ഇരുവരും ചേര്ന്ന് പീഡിപ്പിച്ചു. പെണ്കുട്ടിയുടെ 13 വയസ്സുള്ള സഹോദരനെ രാജു ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസ് പറഞ്ഞു.
പീഡനം സഹിക്കാനാവാതെ പെണ്കുട്ടി വീട്ടില് നിന്ന് ഇറങ്ങിപ്പോയി. തുടര്ന്ന് കുട്ടി ഡല്ഹിയിലെ തെരുവുകളില് അലഞ്ഞുതിരിയുകയായിരുന്നുവെന്നും ഇവിടെ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഡല്ഹി പൊലീസിന് കൈമാറിയ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പെണ്കുട്ടിയുടെ വൈദ്യപരിശോധനയില് പീഡനത്തിരയായതായി കണ്ടെത്തി. അച്ഛന് നാല് വര്ഷം മുമ്പ് മരിച്ചുവെന്നും അതിനുശേഷം മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നതെന്നും കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു.
കഴിഞ്ഞ വര്ഷം കുട്ടിയുടെ അമ്മ സഹോദരങ്ങളെ ഗാസിയാബാദിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് അമ്മയുടെ സുഹൃത്ത് പെണ്കുട്ടിയെയും സഹോദരനെയും ലൈംഗികായിര പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പീഡനത്തെത്തുടര്ന്ന് സഹോദരനും വീട് വിട്ടുപോയിരുന്നു. അച്ഛന്റെ മരണശേഷം അമ്മ വേശ്യാവൃത്തിയില് ഏര്പ്പെട്ടിരുന്നുവെന്നും തന്നെയും ഇതിന് നിര്ബന്ധിച്ചതായും പെണ്കുട്ടി ഗാസിയാബാദിലെ ലോനി ബോര്ഡര് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനുവരി 20ന് പെണ്കുട്ടി വീടുവിട്ടു പോയതിന് ശേഷം അമ്മ കാണാതായതായി പരാതി നല്കിയിട്ടില്ലെന്ന് അസി. പൊലീസ് കമ്മീഷണര് ഭാസ്കര് ശര്മ്മ വ്യക്തമാക്കി.