വോട്ട് ചോദിക്കാന് പച്ചക്കറി വില്പ്പന; ചില്ലറക്കാരനല്ല ഈ സ്ഥാനാര്ത്ഥി, പദ്മശ്രീ ജേതാവ്

പച്ചക്കറി വിൽക്കുന്നവരോട് സംവദിക്കാൻ പച്ചക്കറി വിൽപ്പന ഇതാണ് ദാമോദരൻ്റെ പ്രചാരണ തന്ത്രം

dot image

തിരുച്ചിറപ്പള്ളി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കുന്നതിനിടെ തിരിച്ചിറപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പ്രചാരണം മറ്റൊരു വഴിക്കാണ്. പത്മശ്രീ പുരസ്കാരം നേടിയ എസ് ദാമോദരൻ പച്ചക്കറിയും പൂമാലകളും വിറ്റാണ് പ്രചാരണം നടത്തുന്നത്. പച്ചക്കറി വിൽക്കുന്നവരോട് സംവദിക്കാൻ പച്ചക്കറി വിൽപ്പന, ഇതാണ് ദാമോദരൻ്റെ നയം.

ഗ്യാസ് സ്റ്റൗവ് ചിഹ്നത്തിലാണ് 62 കാരനായ ദാമോദരൻ മത്സരിക്കുന്നത്. മണ്ഡലത്തിലെ ഗാന്ധി മാർക്കറ്റിലെത്തിയാണ് പച്ചക്കറി വിൽപ്പനക്കാർക്കൊപ്പം പച്ചക്കറി വിറ്റും പൂമാലകൾ വിറ്റും അദ്ദേഹം വോട്ട് തേടുന്നത്. 'ഞാൻ ഒരു സ്വതന്ത്രസ്ഥാനാർത്ഥിയാണ്. ഞാൻ മണ്ണിന്റെ മകനാണ്. തിരുച്ചിറപ്പള്ളിക്കാരനാണ്. 21 വയസ്സില് ജോലി ആരംഭിച്ച എനിക്ക് 62 വയസ്സായി. ശുചീകരണമേഖലയിലെ എന്റെ പ്രവർത്തനത്തിന് 60 വയസ്സിൽ എനിക്ക് പദ്മശ്രീ കിട്ടി' - ദാമോദരൻ പറഞ്ഞു.

21-ാമത്തെ വയസ്സിലാണ് ദാമോദരൻ സാമൂഹ്യപ്രവർത്തനം ആരംഭിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സാമൂഹ്യപ്രവർത്തനം ആരംഭിച്ചത്. ഒമ്പത് പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിൽ അദ്ദേഹം ജോലി ചെയ്തു. 'ഇന്ന് ഗാന്ധി മാർക്കറ്റിലാണ് ഞാൻ പ്രചാരണം ആരംഭിച്ചത്. വലിയ സ്വീകാര്യതയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്' എന്നും ദാമോദരൻ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തിരുച്ചിറപ്പള്ളിയെ വൃത്തിയുള്ളതും ഹരിതവുമായ നഗരമാക്കി മാറ്റണമെന്നതാണ് ദാമോദരന്റെ ലക്ഷ്യം. ദക്ഷിണേന്ത്യയിലെ ഗ്രാമങ്ങളിലും ചേരികളിലും ശുചിത്വ ബോധവൽക്കരണ പ്രചാരണം നടത്താൻ തന്റെ ജീവിതം തന്നെ മാറ്റിവച്ചതിനാണ് അദ്ദേഹത്തിന് ദാമോദരന് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.

ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; തീപ്പൊരി ചിതറി രണ്ട് കുടിലുകൾ കത്തിനശിച്ചു
dot image
To advertise here,contact us
dot image