
ചണ്ഡീഗഢ്: ഹരിയാനയില് മുന് എംഎല്എ ഡോ. വീരേന്ദ്രപാലും 50 ജെജെപി, ബിജെപി, ഐഎന്എല്ഡി നേതാക്കളും കോണ്ഗ്രസില് ചേര്ന്നു. മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര് സിംഗ് ഹൂഡ, സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷനായ ചൗധരി ഉദയ്ബാന്, ദീപേന്ദര് സിംഗ് ഹൂഡ എന്നിവരുടെ സാന്നിദ്ധ്യത്തില് വീരേന്ദ്രപാലും മറ്റ് നേതാക്കളും കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചു.
മൂന്ന് നേതാക്കളും പാര്ട്ടിയിലേക്ക് പുതുതായെത്തിവരെ പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്തു. വന്നവരില് 36 സമുദായങ്ങളില് നിന്നുള്ള നേതാക്കളും ഉണ്ടെന്ന് കോണ്ഗ്രസ് നേതാക്കള് പറഞ്ഞു. കാരണം എല്ലാ സമുദായങ്ങളും ബിജെപി നയങ്ങളാല് ബുദ്ധിമുട്ടുന്നതിനാലാണെന്നും അവര് പറഞ്ഞു.
പുതു നേതാക്കള് സംസ്ഥാനത്തെ പാര്ട്ടി സംഘടനയെ ശക്തിപ്പെടുത്തുമെന്ന് ഭൂപീന്ദര് സിംഗ് ഹൂഡ പറഞ്ഞു. കോണ്ഗ്രസിന് അനുകൂലമായി രൂപപ്പെടുന്ന തരംഗം പാര്ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.