
ജയ്പൂര്: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ രാജസ്ഥാനില് കോണ്ഗ്രസിന് തിരിച്ചടി. രാജസ്ഥാനിലെ കോണ്ഗ്രസ് ഖജാന്ജിയായ സീതാറാം അഗര്വാള് ബിജെപിയില് ചേര്ന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് ജയ്പൂരിലെ വിദ്യാധര് നഗര് മണ്ഡലത്തില് നിന്നുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായിരുന്നു സീതാറാം അഗര്വാള്. എന്നാല് ബിജെപി സ്ഥാനാര്ത്ഥി ദിയാ കുമാരിയോട് പരാജയപ്പെടുകയായിരുന്നു.
ദിയാ കുമാരിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സീതാറാം അഗര്വാളും അനുയായികളും ബിജെപിയില് ചേര്ന്നത്. ഉപമുഖ്യമന്ത്രി കൂടിയായ ദിയാ കുമാരിയെ പുകഴ്ത്തിയ സീതാറാം അഗര്വാള് ബിജെപിക്ക് വേണ്ടി ആത്മാര്ത്ഥയോടെയും ഉത്തരവാദിത്വത്തോടും കൂടി പ്രവര്ത്തിക്കുമെന്നും പറഞ്ഞു.
വിദ്യാധര് നഗര് മണ്ഡലം ഇപ്പോള് കോണ്ഗ്രസ് മുക്തമായിരിക്കുന്നു. അത് പോലെ രാജസ്ഥാനും കോണ്ഗ്രസ് മുക്തമാകുമെന്ന് ദിയാ കുമാരി പറഞ്ഞു.