
ഗുവാഹത്തി: സംസ്ഥാനത്ത് കോണ്ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അസം ബിജെപി. വോട്ടര്മാര്ക്കിടയില് കോണ്ഗ്രസ് ഗ്യാരണ്ടി കാര്ഡുകള് വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്.
കാര്ഡുകള് വിതരണം ചെയ്യുന്നത് വോട്ടര്മാരെ സ്വാധീനിക്കുന്നതിന് വേണ്ടി മാത്രമാണ്. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി ദിപ്ലു രഞ്ജന് ശര്മ്മ പറഞ്ഞു.
ഓരോ ദരിദ്ര കുടുംബത്തിലെയും ഒരു വനിതാ അംഗത്തിന് ഒരു വര്ഷം ഒരു ലക്ഷം രൂപ കോണ്ഗ്രസ് വാഗ്ദാനം ചെയ്യുന്നു. തുകയുടെ സ്രോതസ് വെളിപ്പെടുത്തുന്നില്ലെന്നും ദിപ്ലു രഞ്ജന് ശര്മ്മ പറഞ്ഞു. കാര്ഡുകള് അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്നും കോണ്ഗ്രസ് നേതാക്കള്ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയില് ആവശ്യപ്പെടുന്നത്.