
ന്യൂഡല്ഹി: ട്വിറ്റര് പ്രൊഫൈല് നെയിം പരിഷ്കരിച്ചതിന് പിന്നില് സാങ്കേതിക കാരണങ്ങള് മാത്രമാണെന്ന വിശദീകരണവുമായി ഹരിയാന മുന് ആഭ്യന്തര അനില് വിജ്. പേരിനൊപ്പമുണ്ടായിരുന്ന 'മോദി കാ പരിവാര്' എന്നത് ബയോയിലേക്ക് മാറ്റി, പേരിനാപ്പം മുന് മന്ത്രി എന്ന് ചേര്ത്തായിരുന്നു പരിഷ്കാരം.
'ഞാന് മന്ത്രിയായിരുന്നു. അതിനാല് അങ്ങനെയാണ് എഴുതേണ്ടത്. ട്വിറ്ററില് തന്റെ പേരിനൊപ്പം 'E' എന്ന് ചേര്ക്കുമ്പോള് അനുവദനീയമായ അക്ഷരത്തില് കവിയുകയാണ്. അതുകൊണ്ടാണ് 'മോദി കാ പരിവാര്' എന്നത് നീക്കിയത്. എന്നാല് അത് ബയോയില് ചേര്ത്തിട്ടുണ്ട്. ഞാനൊരു അടിയുറച്ച ബിജെപിക്കാരനാണ്. വിമര്ശിക്കുന്നതിന് മുമ്പ് എന്നോട് അന്വേഷിക്കാമായിരുന്നു.' എന്നാണ് വിശദീകരണം.
നേരത്തെ പേരിനൊപ്പം 'മോദി കാ പരിവാര്' എന്ന ടാഗ്ലൈന് ഉണ്ടായിരുന്നു. എന്നാല് 'അനില് വിജ് മുന് ആഭ്യന്തര മന്ത്രി ഹരിയാന, ഇന്ത്യ' എന്നാണ് നിലവില് മാറ്റം. അതേസമയം ബയോയില് ''മുന് ആഭ്യന്തര, ആരോഗ്യ മന്ത്രി ഹരിയാന, ഇന്ത്യ (മോദി പരിവാര്).'' എന്നുണ്ട്. ഇതിനെതിരെ ബിജെപിയില് നിന്നുപോലും രൂക്ഷവിമര്ശനം ഉയര്ന്നിരുന്നു.
ഖട്ടര് മന്ത്രിസഭയില് ആഭ്യന്തര മന്ത്രിയായിരുന്ന അനില് വിജിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല് അതുണ്ടായില്ലെന്ന് മാത്രമല്ല, വിയോജിപ്പ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അനില് വിജും ഖട്ടറും കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പലതവണ അസ്വാരസ്യങ്ങളുണ്ടായിരുന്നു. പിന്നീട് നയബ് സിങ്ങ് സൈനി മന്ത്രിസഭയിലേയ്ക്ക് അനിൽ വിജിനെ പരിഗണിച്ചിരുന്നുമില്ല.