
/topnews/national/2024/04/05/onions-and-rice-will-now-be-shipped-to-the-mali-island
ന്യൂഡല്ഹി: മാലദ്വീപിലേക്കുള്ള കയറ്റുമതി നിരോധനം നീക്കി ഇന്ത്യ. ഈ സാമ്പത്തിക വര്ഷത്തില് ദ്വീപിലേക്കുള്ള മുട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, അരി, ഗോതമ്പ് മാവ്, പഞ്ചസാര, പരിപ്പ് തുടങ്ങിയ ചില ഉല്പ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളാണ് നീക്കിയത്.
2024-25 കാലയളവില് രാജ്യങ്ങള് തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം ഈ ഉല്പ്പന്നങ്ങളൂടെ കയറ്റുമതി മാലിദ്വീപിലേക്ക് അനുവദിച്ചതായി ഡയറക്ടറേറ്റ് ജനറല് ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.
ഉല്പ്പന്നങ്ങളെ ഭാവിയിലുള്ള കയറ്റുമതി നിയന്ത്രണങ്ങളില് നിന്നും നിരോധനത്തില് നിന്നും ഒഴിവാക്കിയതായി ഡിജിഎഫ്ടി അറിയിച്ചു. ഇന്ത്യയും മാലിദ്വീപും സമുദ്രാതിര്ത്തി പങ്കിടുന്ന അയല്ക്കാരാണ്. എന്നാല്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപകരമായ പരാമര്ശങ്ങള്ക്ക് പിന്നാലെ മാലദ്വീപ്, ഇന്ത്യ ബന്ധം വിഷയം വഷളായിരുന്നു. കൂടാതെ മാലദ്വീപ് ബഹിഷ്കരണ കാമ്പയിനുകളടക്കം സമൂഹ മാധ്യമത്തില് വ്യാപകമായി പ്രചരിച്ചിരുന്നു. ദ്വീപില് നിന്നും ഇന്ത്യന് സൈന്യത്തെയടക്കം പിന്വലിച്ചിരുന്നു.