/topnews/national/2024/04/01/the-congress-in-andhra-pradesh-has-announced-nine-guarantees

'ആന്ധ്രാപ്രദേശിൽ അധികാരത്തിലെത്തിയാൽ സ്ത്രീകള്ക്ക് പ്രതിവര്ഷം ഒരു ലക്ഷം രൂപ നൽകും'; കോൺഗ്രസ്

കോണ്ഗ്രസ് കേന്ദ്രത്തില് അധികാരത്തിലെത്തിയാല് ആന്ധ്രാപ്രദേശിന് 10 വര്ഷത്തേക്ക് പ്രത്യേക കാറ്റഗറി പദവി ഉറപ്പാക്കും

dot image

വിശാഖപട്ടണം: സംസ്ഥാനത്ത് അധികാരത്തിലെത്തിയാല് നടപ്പിലാക്കാന് പോകുന്ന ഒന്പത് ഉറപ്പുകളുമായി ആന്ധ്രാപ്രദേശ് കോണ്ഗ്രസ് നേതൃത്വം. സ്ത്രീകള്ക്ക് പ്രതിവര്ഷം ഒരു ലക്ഷം രൂപ നൽകുമെന്നതാണ് ഉറപ്പുകളില് പ്രധാനം. രണ്ട് ലക്ഷം രൂപയുടെ കാര്ഷിക കടം എഴുതിത്തള്ളുമെന്നും കോണ്ഗ്രസ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. കോണ്ഗ്രസ് കേന്ദ്രത്തില് അധികാരത്തിലെത്തിയാല് ആന്ധ്രാപ്രദേശിന് 10 വര്ഷത്തേക്ക് പ്രത്യേക കാറ്റഗറി പദവി ഉറപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് എപിസിസി അധ്യക്ഷ വൈ എസ് ശര്മിള വ്യക്തമാക്കി.

'ഓരോ ദരിദ്ര കുടുംബത്തിനും പ്രതിമാസം 8500 രൂപ ലഭിക്കും, അതായത് പ്രതിവര്ഷം ഒരു ലക്ഷം രൂപ. മഹിളാ മഹാലക്ഷ്മി പദ്ധതിയില് സ്ത്രീകള്ക്ക് മാത്രമായിരിക്കും ഇത് നല്കുക. ഇത് പാര്ട്ടിയുടെ രണ്ടാമത്തെ ഉറപ്പായിരിക്കുമെന്നായിരുന്നു വൈ എസ് ശര്മ്മിളയുടെ പ്രഖ്യാപനം. കര്ഷകര്ക്ക് മിനിമം താങ്ങുവിലയില് 50 ശതമാനം അധികമായി നല്കും, തൊഴിലുറപ്പ് പദ്ധതിയില് മിനിമം വേതനം പ്രതിദിനം 400 രൂപയായി വര്ധിപ്പിക്കും, കെജി മുതല് പിജി വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് വാഗ്ദാനങ്ങളില് പ്രധാനപ്പെട്ടവ.

ഭവനരഹിതരായ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വിലയുള്ള വീടും ഗുണഭോക്താക്കള്ക്ക് 4000 രൂപയും വികലാംഗര്ക്ക് 6000 രൂപയും സാമൂഹിക സുരക്ഷാ പെന്ഷനും നല്കുമെന്നുമാണ് കോണ്ഗ്രസ് വാഗ്ദാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us