പിറന്നാളിന് ഓണ്ലൈനായി വാങ്ങിയ കേക്കില് നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

വൈകീട്ട് കേക്ക് മുറിച്ച് ഉടനെ തന്നെ മന്വി ഉള്പ്പടെയുള്ള കുടുംബാംഗങ്ങള്ക്ക് ശാരീരികഅസ്വസ്ഥതകള് അനുഭവപ്പെട്ടു

dot image

പട്യാല: പഞ്ചാബില് ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസുകാരി മരിച്ചു. പഞ്ചാബ് പട്യാല സ്വദേശി മന്വിയാണ് മരിച്ചത്. പിറന്നാളിന് ഓണ്ലൈനായി വാങ്ങിയ കേക്കില് നിന്നാണ് മന്വിക്ക് ഭക്ഷ്യവിഷബാധയേറ്റത്. മന്വിയുടെ അനിയത്തി ഉള്പ്പടെ മറ്റ് കുടുംബാംഗങ്ങള്ക്കും ഭക്ഷ്യവിഷബാധയേറ്റതായി കുട്ടിയുടെ മുത്തച്ഛന് ഹര്ബന് ലാല് പറഞ്ഞു.

പട്യാലയിലെ ഒരു ബേക്കറിയില് നിന്ന് ഓണ്ലൈനായാണ് കേക്ക് വാങ്ങിയത്. മന്വി കേക്ക് മുറിച്ച് കുടുംബാംഗങ്ങള്ക്കൊപ്പം പിറന്നാള് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല് മീഡിയയില് ഷെയര് ചെയ്തിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്ക്ക് മുമ്പാണ് ചിത്രങ്ങള് ഷെയര് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വൈകീട്ട് കേക്ക് മുറിച്ച് ഉടനെ തന്നെ മന്വി ഉള്പ്പടെയുള്ള കുടുംബാംഗങ്ങള്ക്ക് ശാരീരികഅസ്വസ്ഥതകള് അനുഭവപ്പെട്ടു. ഭയങ്കരമായി ദാഹിക്കുന്നുവെന്ന് പറഞ്ഞ് വെള്ളം ചോദിച്ച മന്വി ബോധം മറഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബേക്കറി ഉടമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തതായി പൊലീസ് അറിയിച്ചു. കേക്ക് കൂടുതല് പരിശോധനയ്ക്ക് അയച്ചതായും റിപ്പോര്ട്ട് ലഭിച്ച ശേഷം മറ്റ് നടപടികളുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

പത്തനംതിട്ട അപകടം: കാറിന് തകരാറുകളില്ലായിരുന്നു, ഫോണ് പരിശോധനയിലും നിര്ണായ വിവരങ്ങള്
dot image
To advertise here,contact us
dot image