ഫെയര് ആന്ഡ് ലവ്ലി ഉപയോഗിച്ച് മുഖം തിളങ്ങിയല്ലേ,1000 രൂപ കിട്ടുന്നുണ്ടല്ലോ?;വെട്ടിലായി ഡിഎംകെ എംപി

വെള്ളൂരില് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഡിഎംകെ നേതാവ് വെട്ടിലായത്.

dot image

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്ശവുമായി ഡിഎംകെ എം പി കതിര് ആനന്ദ്. ക്രീമുകളും പൗഡറും ഉപയോഗിക്കുന്നതിനാല് സ്ത്രീകളുടെ മുഖം തിളങ്ങുന്നുണ്ടെന്നും ആയിരം രൂപ കിട്ടുന്നില്ലേയെന്നുമായിരുന്നു കതിര് ആനന്ദിന്റെ പരാമര്ശം. വെള്ളൂരില് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഡിഎംകെ നേതാവ് വെട്ടിലായത്.

'മിക്ക സ്ത്രീകളുടെയും മുഖങ്ങള് തിളങ്ങുന്നത് എനിക്ക് കാണാം. നിങ്ങള് ഫെയര് ആന്ഡ് ലവ്ലി ഫെയര്നെസ് ക്രീമും പോണ്ട്സ് പൗഡറും ഉപയോഗിച്ചതായി തോന്നുന്നു. നിങ്ങള്ക്ക് ഇതിനകം 1,000 രൂപ ലഭിക്കുന്നുണ്ടല്ലോയെന്നായിരുന്നു കതിര് ആനന്ദ് ചോദിച്ചത്. പിന്നാലെ എം പിക്കെതിരെ ബിജെപി രംഗത്തെത്തി. ഇതാണോ ഡിഎംകെ എം പി മുന്നോട്ട് വെച്ച വികസനമെന്ന് ബിജെപി ചോദിച്ചു.

തമിഴ്നാട്ടില് എം കെ സ്റ്റാലിന് മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകള്ക്ക് എല്ലാ മാസവും 1000 രൂപ നല്കുന്ന പദ്ധതി നിലവിലുണ്ട്. ഇന്ഡ്യാ മുന്നണി അധികാരത്തിലെത്തിയാല് രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഡിഎംകെ പ്രകടന പത്രികയില് വാഗ്ദാനമുണ്ട്.

dot image
To advertise here,contact us
dot image