
ലഖ്നൗ: ചോദിച്ച പണം നൽകാതിരുന്നതിന് അച്ഛനെ ആളെ വെച്ച് കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലാണ് സംഭവം. 16കാരനാണ് ആളെ വാടകയ്ക്കെടുത്ത് പിതാവിനെ കൊലപ്പെടുത്തിയത്.
വ്യവസായിയായിരുന്ന മുഹമ്മദ് നീം ( 50 ) വ്യാഴാചയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില് പൊലീസ് പ്രതികളെ പിടികൂടി. ചോദ്യം ചെയ്യലിലാണ് മകന്റെ നിർദേശ പ്രകാരമാണ് കൊല നടന്നതെന്ന് തെളിഞ്ഞത്. പിയുഷ് പാൽ, ശുഭം സോണി, പ്രിയൻഷു എന്നിവരാണ് പിടിയിലായ പ്രതികൾ. ആറു ലക്ഷം രൂപയാണ് പ്രതികൾക്ക് മകൻ വാഗ്ദാനം ചെയ്തത്. അഡ്വാൻസ് ആയി ഒന്നരലക്ഷം നൽകുകയും ചെയ്തതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇഡി കസ്റ്റഡിയിലിരിക്കെ ഭരണം തുടർന്ന് കെജ്രിവാൾ; ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിമകൻ അച്ഛനുമായി നിരന്തരം പണത്തെ ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും. ഇദ്ദേഹത്തിന്റെ ജ്വല്ലറിയിൽ നിന്ന് മകൻ പണം മോഷ്ടിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മകനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.