പഞ്ചാബ് മദ്യനയം; മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഇഡി അന്വേഷണം വേണമെന്ന് ബിജെപി

ഇതുസംബന്ധിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

dot image

ന്യൂഡല്ഹി: പഞ്ചാബ് മദ്യനയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഇഡി അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ഇതുസംബന്ധിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പഞ്ചാബ് മദ്യനയം ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.

അതേസമയം, അരവിന്ദ് കെജ്രിവാളിനെ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല് തെളിവുകള് കണ്ടെത്താനാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്സിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്രിവാളിന്റെ നീക്കം.

കെജ്രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്രിവാള് സന്ദര്ശിച്ചിരുന്നു. എഎപി കണ്വീനര് പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്രിവാളിനെ കൊണ്ടുവരാന് നീക്കമുണ്ട്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്രിവാളിന്റെ അഭാവത്തില് ഡല്ഹി സര്ക്കാരിനെയും പാര്ട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാന് കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാര്ട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

dot image
To advertise here,contact us
dot image