
May 22, 2025
04:48 PM
ന്യൂഡൽഹി: ഇ ഡി കസ്റ്റഡിയിൽ വിട്ടതിനെതിരെ അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ല. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അരവിന്ദ് കേജ്രിവാളിൻ്റെ ആവശ്യം കോടതി തള്ളി. പെട്ടെന്നുള്ള ഇ ഡി അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്താണ് കേജ്രിവാൾ ദില്ലി ഹൈകോടതിയെ സമീപിച്ചത്.
ബുധനാഴ്ച്ച മാത്രമേ ഹർജി പരിഗണികുകയുള്ളു എന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്തതും ഇഡി കസ്റ്റഡിയിൽ വിട്ടതും നിയമവിരുദ്ധമെന്നും കെജ്രിവാൾ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡല്ഹി മദ്യനയ അഴിമതിക്കേസില് ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാന്ഡ് ചെയ്തിരുന്നു.
കെജ്രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. എന്നാൽ കവിതയുടെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യൂ കോടതി മാർച്ച് 26 വരെ നീട്ടി. അന്ന് രാവിലെ 11ന് കവിതയെ ഹാജരാക്കണമെന്ന് അന്വേഷണ ഏജൻസിക്ക് കോടതി നിർദ്ദേശവും നൽകി.
കെജ്രിവാൾ അനുകൂല പ്രസ്താവന; ജർമ്മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ