
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും ചോർച്ച. ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി പിയുഷ് ഗോയലിൽ നിന്ന് ഭണ്ഡാരി ബിജെപി അംഗത്വം സ്വികരിച്ചു. മൂന്ന് തവണ നിയമസഭയിലേക്കെത്തിയ ഭണ്ഡാരി നിലവിൽ ബദ്രിനാഥ് എംഎൽഎയാണ്. കോൺഗ്രസ് മന്ത്രിസഭയിലും അംഗമായിരുന്നു. അംഗത്വം സ്വീകരിക്കുന്ന ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ബിജെപി വക്താവ് അനിൽ ബലൂനി എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം തെലങ്കാനയില് ഭാരത് രാഷ്ട്ര സമിതിയുടെ രണ്ട് മുന് എംപിമാരും രണ്ട് മുന് എംഎല്എമാരും കോണ്ഗ്രസിന്റെ പിസിസി ജനറല് സെക്രട്ടറിയും ബിജെപിയില് ചേര്ന്നിരുന്നു. മുന് ബിആര്എസ് എംപിമാരായ ഗോദം നാഗേഷ്, സീതാറാം നായക്, മുന് ബിആര്എസ് എംഎല്എമാരായ സെയ്ദി റെഡ്ഡി, ജലഗം വെങ്കട്ട് റാവു, കോണ്ഗ്രസിന്റെ പിസിസി ജനറല് സെക്രട്ടറി ശ്രീനിവാസ് ഗോമസെ എന്നിവരാണ് ബിജെപിയില് ചേര്ന്നത്.
എന്നാൽ ഇതിനിടെ തെലങ്കാനയിലെ ബിജെപി നേതാവ് എ പി ജിതേന്ദർ റെഡ്ഡി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മഹാബുബ് നഗറിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് കോൺഗ്രസിൽ ചേർന്ന എ പി ജിതേന്ദർ റെഡ്ഡി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയുള്ള ആ ചുവടുമാറ്റം വലിയ തരത്തിൽ ചർച്ചയാകുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ജിതേന്ദർ റെഡ്ഡി കോൺഗ്രസിൽ ചേർന്നത്.
ബിആര്എസ് എംപിമാര് പാര്ട്ടിയില് നിന്ന് രാജിവെച്ചു; കോണ്ഗ്രസില് ചേര്ന്നു