നാവികസേനയ്ക്ക് നേരെ വെടിവെപ്പ്; ആക്രമണം നടത്തിയത് സൊമാലിയൻ കടൽകൊള്ളക്കാർ

തട്ടികൊണ്ടുപോയ കപ്പൽ മോചിപ്പിക്കുന്നതിനിടയിലാണ് ആക്രമണം

നാവികസേനയ്ക്ക് നേരെ വെടിവെപ്പ്; ആക്രമണം നടത്തിയത് സൊമാലിയൻ കടൽകൊള്ളക്കാർ
dot image

കൊച്ചി: ഇന്ത്യൻ നാവിക സേനയ്ക്ക് നേരെ സൊമാലിയൻ കടൽകൊള്ളക്കാരുടെ വെടിവെപ്പ്. തട്ടികൊണ്ടുപോയ കപ്പൽ മോചിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. വെടിവെപ്പിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു.

അര്ധരാത്രിയില് ടെറസിൽ ബൂട്ട് ശബ്ദം, മേല്ക്കൂരയിലേക്ക് കല്ലേറ്, അജ്ഞാതന്റെ ശല്യം; പരാതി

കഴിഞ്ഞ ഡിസംബർ 14 ന് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടികൊണ്ടുപോയ കപ്പൽ മോചിപ്പിക്കുന്നതിനുള്ള ദൗത്യം ഇന്ത്യൻ നാവികസേന ആരംഭിച്ചിരുന്നു. ഇന്നലെ ഈ കപ്പൽ കണ്ടെത്തുകയും തുടർന്ന് കടൽകൊള്ളക്കാരുമായി ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. ഹെലികോപ്റ്ററിൽ കപ്പൽ നിരീക്ഷിക്കാനെത്തിയ നാവികസേനയ്ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നാവികസേന കപ്പൽ വീണ്ടെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us