വാതിൽക്കൽ മധുര പലഹാരപ്പെട്ടി, തുറന്നപ്പോൾ വെടിയുണ്ടകളും ഭീഷണിക്കത്തും

വീടിന്റെ വാതിൽക്കൽ ഉപേക്ഷിച്ച നിലയിലാണ് മധുര പലഹാരങ്ങൾ നിറഞ്ഞ പെട്ടി കണ്ടെത്തിയത്

dot image

ഡല്ഹി: കൈയിലേക്ക് ലഭിച്ചത് മനോഹരമായ മധുരപലഹാരത്തിന്റെ പെട്ടിയാണ്. എന്നാൽ തുറന്നപ്പോഴോ, ഉള്ളിൽ ഒരു ഭീഷണിക്കത്തും വെടിയുണ്ടകൾ നിറഞ്ഞ രണ്ട് കാട്രിഡ്ജും. ഡൽഹിയിലെ വസന്ത് വിഹാറിൽ ഒരു വ്യവസായിയുടെ വീടിന്റെ വാതിൽക്കൽ ഉപേക്ഷിച്ച നിലയിലാണ് മധുര പലഹാരങ്ങൾ നിറഞ്ഞ പെട്ടി കണ്ടെത്തിയത്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരം അജ്ഞാതരായ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഭീഷണിക്കത്തും വെടിയുണ്ടകളും ലഭിച്ചതോടെ വ്യവസായി ഉടൻ ലോക്കൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭീഷണിക്കത്തിൽ വ്യവസായിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങൾ കുറിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വ്യവസായിയോട് ശത്രുതയുള്ള ആരോ ആകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വ്യവസായിയുടെ വീടിന് പുറത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മറ്റൊരു പൊലീസ് വ്യക്തമാക്കി. പൊലീസ് സംഘം സംഭവത്തിൽ സൂക്ഷ്മമായ പരിശോധന നടക്കുന്നു ണ്ടെന്നും പൊലീസ് ആവർത്തിച്ചു.

dot image
To advertise here,contact us
dot image