ജമ്മുകശ്മീരിൽ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച്? സാധ്യത തള്ളാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നയിക്കുന്ന സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കശ്മീരിലെത്തി.

dot image

ഡൽഹി: ജമ്മു കശ്മീരിൽ ഒറ്റ തിരഞ്ഞെടുപ്പിനുളള സാധ്യത തള്ളാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. കശ്മീരിൽ ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് സാധ്യത. 2018 മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്ത കശ്മീരിൽ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുക. മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നയിക്കുന്ന സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കശ്മീരിലെത്തി.

മാർച്ച് 12 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ശ്രീനഗറിൽ ഷെർ-ഇ കശ്മീർ അന്താരാഷ്ട്ര കോൺഫറൻസ് സെന്ററിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കണമെന്നതാണ് ചർച്ചയിൽ നേതാക്കളെല്ലാവരും ആവശ്യപ്പെട്ടത്. വരുന്ന തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യതകളെ കുറിച്ചും സിവിൽ അഡ്മിനിസ്ട്രേഷൻ അധികൃതരുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം സംസാരിച്ചു.

2018 നവംബർ 28നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നിയമസഭായെ പിരിച്ചുവിട്ടത്. മെഹ്ബൂബ മുഫ്തി കോൺഗ്രസിനും നാഷണൽ കോൺഫെറൻസിനുമൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഗവർണർ ഭരണം ഏർപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി, 2024 സെപ്തംബറിൽ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; അരുണാചലിൽ 60 സീറ്റിലും മത്സരിക്കും
dot image
To advertise here,contact us
dot image