ആദായനികുതി വകുപ്പ് നോട്ടീസ്; ഡൽഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

102 കോടി രൂപ കുടിശികയാണ് കോൺഗ്രസിന് ഉണ്ടായിരുന്നതെന്നും ഇത് 135.06 കോടി രൂപയായി വർധിച്ചുവെന്നും ആദാനയനികുതിവകുപ്പ് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

dot image

ന്യൂഡൽഹി: ആദായനികുതി കേസിൽ ഡൽഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. 100 കോടി രൂപ തിരികെപിടിക്കാൻ അപ്പലെറ്റ് ട്രിബ്യൂണലിന് അനുമതി നൽകിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി വന്നതിനു ശേഷമാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയത്.

2018-19 സാമ്പത്തിക വർഷത്തെ നികുതി 100 കോടിയിലധികം രൂപ അപ്പലെറ്റ് ട്രിബ്യൂണലിന് തിരികെ പിടിക്കാം എന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. ജസ്റ്റിസുമാരായ യശ്വന്ത് വർമ, പുരുശൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ആദായനികുതിവകുപ്പിന്റെ ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കഴിഞ്ഞ ഫെബ്രുവരി 13 ന് 2018-19 കാലത്തെ നികുതി കുടിശ്ശികയായി 199 കോടി രൂപ അടക്കണമെന്ന് പറഞ്ഞ് കൊണ്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരേയാണ് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

102 കോടി രൂപ കുടിശികയാണ് കോൺഗ്രസിന് ഉണ്ടായിരുന്നയെന്നും ഇത് 135.06 കോടി രൂപയായി വർധിച്ചുവെന്നും ആദാനയനികുതിവകുപ്പ് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെയായി 65.94 കോടി രൂപ തിരികെ പിടിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

dot image
To advertise here,contact us
dot image