'ഇത് ഭിന്നിപ്പിക്കാനുള്ള ശ്രമം, തമിഴ്നാട്ടിൽ നടപ്പാക്കാനാകില്ല '; സിഎഎക്കെതിരെ വിജയ്

നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണം

dot image

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വിജയ് പ്രതികരിച്ചത്.

'പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കും. തമിഴ്നാട്ടിൽ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുത്', വിജയ് കുറിച്ചു.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ഭിന്നിപ്പിക്കാനും വർഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് വിജയ്ക്ക് പുറമേ, മറ്റ് പ്രതിപക്ഷ നേതാക്കളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുറന്നടിച്ചിരുന്നു. ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണ് സി എ എ എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. ജനങ്ങൾ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും; പത്മജ മത്സരിക്കുമോ?
dot image
To advertise here,contact us
dot image