
/topnews/national/2024/03/07/vadivelu-to-become-dmk-candidate-in-loksabha-election-report
ചെന്നൈ: നടൻ വടിവേലു ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വാർത്തയെ നടൻ പൂർണമായി എതിർത്തിട്ടില്ലാത്തതുകൊണ്ട് ലോക്സഭ തിഞ്ഞെടുപ്പിലേക്ക് നടൻ മത്സരിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനും കഴിയില്ല. 2011ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡിഎംകെയ്ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു.
എന്നാൽ ആ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ജയിച്ചതിന് ശേഷം നടന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു.ഒപ്പം രാഷ്ട്രീയത്തിൽ നിന്നും താരം അകലം പാലിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജിന്റെ മാമന്നൻ എന്ന ചിത്രത്തിലൂടെ വടിവേലു വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നൻ എന്ന സിനിമയിൽ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അഭിനയിച്ചത്. താരത്തിന്റെ പെർഫോമൻസിനും സിനിമയിലെ ഡയലോഗും അടക്കം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതും അദ്ദേഹം ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് കാരണമായിട്ടുണ്ട്.
6400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ