
കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസ് നേതാക്കൾ പീഡിപ്പിച്ചെന്ന് ആരോപിച്ച സന്ദേശ്ഖാലിയിലെ സ്ത്രീകളെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർസാത്തിലെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു സ്ത്രീകളെ മോദി സന്ദർശിച്ചത്.
പ്രധാനമന്ത്രിയുമായിട്ടുള്ള കൂടികാഴ്ച്ചയിൽ സ്ത്രീകൾ അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും പങ്കുവെച്ചു. സ്ത്രീകൾ നേരിട്ട അതിക്രമങ്ങളെ പറ്റി ബിജെപി ജനറൽ സെക്രട്ടറി അഗ്നിമിത്ര പോളും മോദിയെ ധരിപ്പിച്ചു. തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കിട്ടപ്പോൾ പലരും ആഴത്തിൽ വേദനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും സ്ത്രീകള് പറഞ്ഞു.
സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ഭൂമി കൈയേറ്റവും കൊണ്ട് സന്ദേശ്ഖാലി ദ്വീപ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ കടുത്ത നടപടി വേണമെന്നും പ്രധാനമന്ത്രിയോട് സ്ത്രീകൾ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലും അമേഠിയിലും? പ്രിയങ്ക കന്നിയങ്കത്തിന് റായ്ബറേലിയിൽ ഇറങ്ങുമെന്ന് സൂചന