'ആരാ വരൻ?'; പോസ്റ്ററിൽ ഒരു ചെറിയ അക്ഷരപ്പിശക്, സ്റ്റാലിൻ 'നവവധു'വായി; ട്രോൾ

'ബ്രൈഡ് ഓഫ് തമിഴ്നാട് മാറിപ്പോയതാണോ', 'ആരാണ് വരൻ', 'സംഭവം കൊള്ളാം പക്ഷേ ആർക്ക് വേണം ഈ വധുവിനെ' തുടങ്ങി നീളുന്നു പരിഹാസം.

dot image

ചെന്നൈ: തങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയെ നവവധുവാക്കി തമിഴ്നാട്ടിലെ ഡിഎംകെ പോസ്റ്റർ. ഒരു ചെറിയ അക്ഷരപ്പിശകാണ് എം കെ സ്റ്റാലിനെയും പോസ്റ്ററിനെയും സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. സ്റ്റാലിന്റെ ഫോട്ടോയ്ക്ക് പിന്നിലായി എഴുതിയിരിക്കുന്ന വാചകത്തിലാണ് പിശക്. പ്രൈഡ് ഓഫ് തമിഴ്നാട് എന്നതിന് പകരം ബ്രൈഡ് ഓഫ് തമിഴ്നാടെന്നാണ് എഴുത്ത്. Pക്ക് പകരം B ആയതാണ് ട്രോളിന് കാരണമാക്കിയത്.

ചെന്നൈ ഷോലിംഗല്ലൂരിലെ ഡിഎംകെ പ്രവർത്തകരാണ് സ്റ്റാലിനോടുള്ള ആരാധന ഇങ്ങനെ പ്രകടിപ്പിക്കാൻ നോക്കിയത്. തമിഴ്നാടിന്റെ അഭിമാനം തമിഴ്നാടിന്റെ 'നവവധു' ആയപ്പോൾ പ്രതിപക്ഷത്തിന് അത് കിട്ടിയ അവസരമായി. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ട്രോൾ ആർമി ഉണർന്നു.

'ബ്രൈഡ് ഓഫ് തമിഴ്നാട് മാറിപ്പോയതാണോ', 'ആരാണ് വരൻ', 'സംഭവം കൊള്ളാം പക്ഷേ ആർക്ക് വേണം ഈ വധുവിനെ' തുടങ്ങി നീളുന്നു പരിഹാസം.

'തൊഴിലിനുള്ള അവകാശം'; യുവാക്കളെ നോട്ടമിട്ട് കോൺഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം ഉടൻ
dot image
To advertise here,contact us
dot image