'പാശ്ചാത്യരോട് അവരുടെ പണി നോക്കാൻ പറഞ്ഞു, ഇതാണ് അന്തസ്സ്'; എസ് ജയശങ്കറെ പ്രശംസിച്ച് റഷ്യ

മ്യൂണിച്ചിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ റഷ്യയിൽ നിന്ന് ഓയിൽ സംഭരിക്കുന്നത് ചർച്ചാ വിഷയമായിരുന്നു

dot image

മോസ്കോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്. ഉക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് ഓയിൽ സംഭരിച്ചതിനെ ചോദ്യം ചെയ്തതിന് ജയശങ്കർ നൽകിയ മറുപടിയിലാണ് സെർജി ലവ്റോവിന്റെ പ്രതികരണം. സോചിയിൽ നടന്ന വേൾഡ് യൂത്ത് ഫോറത്തിലായിരുന്നു ലെവ്റോവിന്റെ വാക്കുകൾ. പാശ്ചാത്ത്യരോട് 'അവർ അവരുടെ പണിനോക്കട്ടെ' എന്ന് ജയശങ്കർ പറഞ്ഞിരുന്നു.

'എന്റെ സുഹൃത്ത് വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ, ഒരിക്കൽ യുഎന്നിൽ വച്ച് ഒരു പ്രസംഗം നടത്തി. എന്തിനാണ് അവർ റഷ്യയിൽ നിന്ന് ഓയിൽ വാങ്ങാൻ തുടങ്ങിയത് എന്ന ചോദ്യമുയർന്നു. ചോദിച്ചവരോട് അദ്ദേഹം അവരുടെ പണി നോക്കാൻ പറഞ്ഞു. റഷ്യൻ ഫെഡറേഷനിൽ നിന്ന് എന്തുമാത്രം ഓയിൽ പാശ്ചാത്യർ വാങ്ങിയെന്നും ഇപ്പോഴും വാങ്ങുന്നുണ്ട് എന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ഇതാണ് രാജ്യത്തിന്റെ അന്തസ്സ്'; ലവ്റോവ് പറഞ്ഞു.

യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം മിക്ക പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. എണ്ണ വാങ്ങുന്നതും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ ഊർജ വില താങ്ങാനാകില്ലെന്നും അതിനാൽ ഏറ്റവും അനുയോജ്യമായ ഡീൽ ലഭ്യമാക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.

യൂറോപ്പിന്റെ ഇരട്ടത്താപ്പിനെയും വിദേശകാര്യമന്ത്രി വിമർശിച്ചു. യൂറോപ്പിന്റെ പ്രശ്നം ലോകത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും എന്നാൽ ലോകത്തെ പ്രശ്നങ്ങൾ യൂറോപ്പിന്റേതല്ലെന്നുമുള്ള മാനസികാവസ്ഥയിൽ നിന്ന് വളരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തിടെ മ്യൂണിച്ചിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ റഷ്യയിൽ നിന്ന് ഓയിൽ സംഭരിക്കുന്നത് ചർച്ചാ വിഷയമായിരുന്നു. റഷ്യയിൽ നിന്ന് അധികമായി ഓയിൽ സംഭരിക്കുന്നത് മറ്റ് സഖ്യ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ലേ എന്നായിരുന്നു ജയശങ്കറിന് നേരെ ഉയർന്ന ചോദ്യം. എന്നാൽ അതൊരു പ്രശ്നമാണോ എന്ന് ചോദിച്ച ജയങ്കർ നിരവധി സാധ്യതകൾ കണ്ടെത്തുന്നതിൽ മിടുക്കുള്ളയാളാണ് താനെന്നും അതിൽ വിമർശിക്കുകയല്ല, പ്രശംസിക്കുകയാണ് വേണ്ടതെന്നും മറുപടി നൽകിയിരുന്നു. യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം വ്യക്തമാക്കിയതാണ്. യുദ്ധമല്ല, ഈ കാലത്ത് നയതന്ത്രമാണ് വേണ്ടതെന്നുമാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാൻസ്; ചരിത്ര തീരുമാനം സ്വാഗതം ചെയ്ത് ലോകം
dot image
To advertise here,contact us
dot image