
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വല്ല്യേട്ടന് എന്ന് അഭിസംബോധന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാന വികസിക്കണമെങ്കില് ഗുജറാത്ത് മോഡല് പിന്തുടണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന സംസ്ഥാനത്തിന്റെ വികസനത്തിന് സഹായം ആവശ്യപ്പെട്ടിട്ടുള്ളതിനാല് കേന്ദ്രസര്ക്കാരിനെതിരെ പോരിനില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യയിലെ മൂന്ന് കോണ്ഗ്രസ് മുഖ്യമന്ത്രിമാരില് ഒരാളാണ് രേവന്ത് റെഡ്ഡി.
അഞ്ച് ട്രില്യണ് ഡോളര് സമ്പദ് വ്യവസ്ഥയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാന് തെലങ്കാന കേന്ദ്രസർക്കാരിനൊപ്പം കൈകോര്ക്കാന് ആഗ്രഹിക്കുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. മെട്രോ റെയില് പദ്ധതിക്ക് പണം ആവശ്യപ്പെട്ടതിനാല് ഹൈദരാബാദും തെലങ്കാനയും രാജ്യത്തിന്റെ വികസനത്തിന് കേന്ദ്രത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതൊരു യുദ്ധമാണ്,മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം: രേവന്ത് റെഡ്ഡി2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദി തെലങ്കാന സന്ദര്ശിച്ചു. തിങ്കളാഴ്ച്ച തെലങ്കാനയിലെ അലിഡാബാദില് 56,000 കോടി രൂപയുടെ 30 പദ്ധതികള് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രേവന്ത് റെഡ്ഡി എല്ഡിഎഫ് സര്ക്കാരിനെതിരെ രൂക്ഷവിമര്ശനം ഉയര്ത്തിയിരുന്നു. അഴിമതി കാര്യത്തില് തെലങ്കാനയിലെ മുന് ബിആര്എസ് സര്ക്കാരിനെപ്പോലെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്ക്കാരെന്നായിരുന്നു വിമര്ശനം. കെ ചന്ദ്രശേഖര റാവുവിന്റെ കഴിഞ്ഞ ഭരണക്കാലത്ത് പിണറായി വിജയന് അദ്ദേഹത്തെ സന്ദര്ശിച്ചത് അഴിമതി പഠിക്കാന് വേണ്ടിയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.