അധികാരത്തോടും ധനത്തോടും ഭൂമിയോടും ആര്ത്തിയുള്ളവര് മാത്രമാണ് കോണ്ഗ്രസ് വിടുന്നത്; ദിഗ്വിജയ് സിങ്

2019ല് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി ഗുണയില് മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടിരുന്നു.

അധികാരത്തോടും ധനത്തോടും ഭൂമിയോടും ആര്ത്തിയുള്ളവര് മാത്രമാണ് കോണ്ഗ്രസ് വിടുന്നത്; ദിഗ്വിജയ് സിങ്
dot image

ഗ്വാളിയോര്: അധികാരത്തോടും ധനത്തോടും ഭൂമിയോടും ആര്ത്തിയുള്ളവര് മാത്രമാണ് കോണ്ഗ്രസ് വിടുന്നതെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ദിഗ്വിജയ് സിങ്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുടെ ആദ്യ സ്ഥാനാര്ത്ഥി പട്ടികയില് ഇടംപിടിച്ചതിന് പിന്നാലെയാണ് ദിഗ്വിജയ് സിങിന്റെ പ്രതികരണം. ഗുണ മണ്ഡലത്തില് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നത്.

അധികാരത്തോടും ധനത്തോടും ഭൂമിയോടും ആര്ത്തിയുള്ളവര് മാത്രമാണ് കോണ്ഗ്രസ് വിടുന്നത്. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയത്തില് വിശ്വസിക്കാതെ അധികാരത്തിന്റെ രാഷ്ട്രീയത്തില് വിശ്വസിക്കുന്നവരാണ് പോകുന്നതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.

2019ല് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി ഗുണയില് മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ കെ പി സിങ് യാദവാണ് വിജയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us