
മുംബൈ: പ്രണയനൈരാശ്യത്തെ തുടർന്നോ പ്രണയത്തകർച്ചയെത്തുടർന്നോ ഒരാൾ ആത്മഹത്യ ചെയ്താൽ അത് പ്രേരണാക്കുറ്റത്തിന് കാരണമാകില്ലെന്ന് മുംബൈയിലെ ഒരു കോടതി. ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ധാർമ്മികമായി ശരിയല്ല. എന്നാൽ ബന്ധം നിരസിച്ചു എന്ന കാരണത്താൽ ഒരാളെ ശിക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
2016ല് നിതിന് കേനി എന്ന യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കാമുകിയായ മനീഷ ചുഡാസെമക്കെതിരെ കേസെടുത്തിരുന്നു. ആ കേസിലാണ് കോടതിയുടെ ഉത്തരവ്.
ധാർമ്മികമായി, ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് കമിതാക്കളെ മാറ്റുന്നത് തെറ്റാണ്. പക്ഷേ നിയമത്തിന്റെ കണ്ണിൽ അത് കുറ്റകരമല്ല. ഇരയെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള സജീവ നിർദ്ദേശമോ പ്രേരണയോ പ്രോത്സാഹനമോ ഉണ്ടാകണമെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു.
മറ്റെവിടെയും കാണാത്ത ലൈംഗികാതിക്രമം ഇന്ത്യയിലെന്ന് അമേരിക്കന് എഴുത്തുകാരന്, രേഖാശര്മ്മയുടെ മറുപടി'താൻ സ്നേഹിക്കുന്ന പങ്കാളി ഒരു കാരണവുമില്ലാതെ ബന്ധം വിച്ഛേദിച്ചാൽ ഒരു വ്യക്തി വൈകാരികമായി തകരും. ഒരു പ്രണയബന്ധത്തിൽ കടുത്ത വിള്ളലുകൾ ഉണ്ടാകുകയും ഒരു പങ്കാളി മാനസിക ആഘാതം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്താൽ അത് മറ്റെയാൾക്കെതിരായ കേസായി പരിഗണിക്കില്ല'. ജഡ്ജി ചൂണ്ടിക്കാട്ടി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)