
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗൂഗിളിനെതിരെ പരാതിയുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ (എഐബിഐ) . പ്രധാനമന്ത്രി ഫാസിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിലാണ് ഗൂഗിളിനെതിരെ എഐബിഐ രംഗത്തെത്തിയത്.
ഇന്ത്യൻ പീനൽ കോഡ് പ്രകാരം സെക്ഷൻ 153എ, 500, 505 എന്നീ വകുപ്പുകൾ ചുമത്തി ഗൂഗിളിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എഐബിഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ അദിഷ് അഗർവാലയുടെ ആവശ്യം. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, പൊതുസമൂഹത്തിന്റെ വിനാശത്തിന് കാരണമാകുന്ന പ്രസ്താവനകൾ പ്രചരിപ്പിക്കല് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ജെമിനി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വിവരങ്ങൾ നൽകിയെന്നാണ് ആദിഷ് അഗർവാലയുടെ പരാതി. ജെമിനിയുടെ സ്ഥാപക ഉടമയായ ഗൂഗിളിന് ഇതിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും മോദിക്ക് ലഭിക്കുന്ന ബഹുമാനം തകർക്കാൻ മനപ്പൂർവം ചെയ്യുന്നതാണെന്നും ഇതിന് പിന്നിലുള്ളവരെ വെടിവെച്ച് കൊല്ലണമെന്നും ആദിഷ് പറഞ്ഞു.
'എക്കാലവും എൻഡിഎയില് തുടരും'; പ്രധാനമന്ത്രിയ്ക്ക് ഉറപ്പുനല്കി നിതീഷ് കുമാര്