/topnews/national/2024/03/01/woman-calls-cops-after-killing-partner

സന്തോഷത്തോടെയുള്ള കുടുംബചിത്രം പങ്കുവെച്ച് മണിക്കൂറുകള്, ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി യുവതി

കൊലപാതകത്തിന് മണിക്കൂറുകള്ക്ക് മുമ്പ് യുവതിക്കും കുട്ടിക്കുമൊപ്പമുള്ള ചിത്രം സര്തക് സോഷ്യല് മീഡിയയില് പങ്കുവെച്ചിരുന്നു. ഫാമിലി എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്

dot image

കൊല്ക്കത്ത: ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി യുവതി. 32കാരിയായ സംഗതി പോള് ആണ് പങ്കാളിയായ സര്തക് ദാസി(30)നെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം യുവതി തന്നെ പൊലീസ് സ്റ്റേഷനില് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ ഫോണ് കോളിനെ തുടര്ന്ന് ദമ്പതികള് താമസിക്കുന്ന ഫ്ളാറ്റിലെത്തിയ നാഗര്ബസാര് പൊലീസ് പരിക്കേറ്റ നിലയില് യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫറായ ദാസും സംഗതിയും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. സംഗതിയുടെ പ്രായപൂര്ത്തിയാത്ത മകനും ഇവര്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രൊഫഷണല് മേക്കപ്പ് ആര്ട്ടിസ്റ്റാണ് സംഗതി. കൊലപാതകത്തിന് മണിക്കൂറുകള്ക്ക് മുമ്പ് യുവതിക്കും കുട്ടിക്കുമൊപ്പമുള്ള ചിത്രം സര്തക് സോഷ്യല് മീഡിയയില് പങ്കുവെച്ചിരുന്നു. ഫാമിലി എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

ഇരുവരും വാടക ഫ്ളാറ്റില് ഒന്നര വര്ഷമായി താമസിക്കുന്നുവെന്നും ഇവര് തമ്മില് ഇടക്ക് ചില തര്ക്കങ്ങള് ഉണ്ടാകാറുണ്ടായിരുന്നുവെന്നും അയല്വാസികള് പറയുന്നു. കൊലപാതകം നടന്ന ദിവസം സര്തക് മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടര്ന്ന് ഇരുവരും തമ്മില് വാക്കുതര്ക്കമുണ്ടായി. തുടര്ന്ന് സംഗതി സര്തകിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാമേശ്വരം കഫേയിലുണ്ടായത് ഐഇഡി സ്ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us