സന്ദേശ്ഖാലി സംഘര്ഷം; തൃണമൂല് നേതാവ് ഷാജഹാന് ഷെയ്ക്ക് അറസ്റ്റില്

പശ്ചിമ ബംഗാള് ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് ഷാജഹാന് ഷെയ്ഖിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.

dot image

കൊൽക്കത്ത: സന്ദേശ് ഖാലിയില് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിഷയത്തില് കുറ്റാരോപിതനായ തൃണമൂല് കോണ്ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ക്ക് അറസ്റ്റില്. ഒളിവില് പോയി ഒരു മാസം കഴിഞ്ഞാണ് ബംഗാള് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റേഷന് അഴിമതിക്കേസിലും പ്രതിയാണ്. നോര്ത്ത് 24 പര്ഗാനസില് ഷാജഹാന് ഷെയ്ക്കിന്റെ വീട് റെയ്ഡ് ചെയ്യാന് പോയ ഉദ്യോഗസ്ഥരെ ആള്ക്കൂട്ടം ആക്രമിച്ചിരുന്നു.

പശ്ചിമ ബംഗാള് ബിജെപി നേതാവ് സുവേന്ദു അധികാരി ഷാജഹാന് ഷെയ്ഖിന്റെ അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. എന്നാല് പൊലീസ് കസ്റ്റഡിയില് ഷാജഹാന് ഷെയ്ഖ് സുരക്ഷിതനാണെന്നും സുവേന്ദു വിമര്ശിച്ചു. മുഖ്യമന്ത്രി മമത ബാനര്ജിയുടെ പൊലീസും ഷാജഹാന് ഷെയ്ഖും തമ്മിലുള്ള ഒത്തുകളിയാണ് അറസ്റ്റെന്നാണ് ആരോപണം. കസ്റ്റഡിയിലിരിക്കുന്ന ഷാജഹാന് ഷെയ്ഖിന് ഫൈവ് സ്റ്റാര് സൗകര്യങ്ങളാണ് നല്കുന്നതെന്നും മൊബൈല് ഫോണും മെത്തയടക്കമുള്ള കിടക്കയും പൊലീസ് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.

സർക്കാർ ജോലി വേണോ കുട്ടികൾ രണ്ടുമതി; രാജസ്ഥാന് നയം അംഗീകരിച്ച് സുപ്രീം കോടതി
dot image
To advertise here,contact us
dot image