
ഊട്ടി: നീലഗിരി മൌണ്ടേൻ റെയില്വേയുടെ (എൻആർഎം) ടോയ് ട്രെയിനിന്റെ പാളം തെറ്റി. 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ യാത്രക്കാർക്കാർക്കും പരിക്കുകളില്ല. ഒരു പോത്ത് റെയിൽവേ ട്രാക്കിന് കുറുകെ ചാടിയതാണ് അപകട കാരണം. കോയമ്പത്തൂരിനടുത്തുള്ള മേട്ടുപാളയത്ത് നിന്ന് പുറപ്പെട്ട എൻഎംആർ ട്രെയിൻ ഊട്ടി, ഉദഗമണ്ഡലത്തിലേക്ക് വരുന്ന വഴി ഫേൺ ഹിൽസിന് സമീപമാണ് സംഭവം.
ട്രെയിൻ ഇടിച്ച പോത്ത് കുറച്ചുദൂരം വലിച്ചിഴയ്ക്കപ്പെട്ടു. ഇതോടെ പോത്ത് ചത്തു. യാത്രക്കാരെ ബസിലാണ് ഊട്ടിയിലെത്തിച്ചത്. അറ്റകുറ്റപ്പണിക്കായി ഇപ്പോൾ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഊട്ടി യാത്രയിലെ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ് ടോയ് ട്രെയിൻ. 1899ൽ ആരംഭിച്ച മൌണ്ടേന് റെയിൽവേ സർവീസ് 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.