
/topnews/national/2024/02/22/income-tax-department-deducts-65-crore-from-congress-accounts
ന്യൂഡല്ഹി: കോണ്ഗ്രസിന്റെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളില് നിന്നായി ആദായ നികുതി വകുപ്പ് 65 കോടി പിന്വലിച്ചതില് രൂക്ഷവിമര്ശനവുമായി പാര്ട്ടി ട്രഷറല് അജയ് മാക്കന്. ദേശീയ പാര്ട്ടികള് ആദായ നികുതി അടക്കുന്നത് സാധാരണമാണോയെന്ന് അജയ് മാക്കന് ചോദിച്ചു. ബിജെപിയോ കോണ്ഗ്രസോ ആദായ നികുതി അടക്കേണ്ടതില്ല. എന്നാല് തന്റെ പാര്ട്ടിയില് നിന്നും 210 കോടി നികുതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജയ് മാക്കന് പറഞ്ഞു.
'ദേശീയ പാര്ട്ടികള് ആദായ നികുതി അടക്കുന്നത് സാധാരണമാണോ?, അല്ല. ബിജെപി ആദായ നികുതി അടക്കുന്നുണ്ടോ? ഇല്ല. പിന്നെ എന്തുകൊണ്ടാണ് കോണ്ഗ്രസ് പാര്ട്ടിയില് നിന്നും 210 കോടി ആവശ്യപ്പെട്ടതെന്നും അജയ് മാക്കന് ചോദിച്ചു. ജനാധിപത്യ വിരുദ്ധമായാണ് കോണ്ഗ്രസിന്റെ അക്കൗണ്ടില് നിന്നും പണം പിന്വലിച്ചതെന്നും അജയ് മാക്കന് പറഞ്ഞു.
യൂത്ത് കോണ്ഗ്രസും എന്എസ്യുവും ക്രൗഡ് ഫണ്ടിംഗ്, അംഗത്വവിതരണം ഉള്പ്പെടെ അടിത്തട്ടില് നടത്തിയ ശ്രമങ്ങളിലൂടെയാണ് ഫണ്ട് സമാഹരിച്ചത്. ഈ സാഹചര്യം ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ച് നിര്ണ്ണായകമായ ചോദ്യം ഉയര്ത്തുന്നുണ്ട്. ജനാധിപത്യം ഭീഷണിയിലാണോയെന്നും അജയ് മാക്കന് ചോദിച്ചു.