പീഡന പരാതിയിൽ അന്വേഷണം; ബിഗ് ബോസ് താരത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

ബിഗ് ബോസ് മത്സരാർത്ഥി ഷൺമുഖ് ജസ്വന്ത്, സഹോദരൻ സമ്പത്ത് വിനയ് എന്നിവരെ പോലീസ് അറസ്റ് ചെയ്തു

dot image

ഹൈദരാബാദ്: ബിഗ് ബോസ് മത്സരാർത്ഥി ഷൺമുഖ് ജസ്വന്ത്, സഹോദരൻ സമ്പത്ത് വിനയ് എന്നിവരെ പൊലീസ് അറസ്റ് ചെയ്തു. സമ്പത്തിനെതിരെ വഞ്ചനാ കുറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിൽ എത്തിയ പൊലീസ് ഷൺമുഖിൻ്റെ കൈവശം കഞ്ചാവ് പിടിച്ചെടുത്തു.

സമ്പത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതായും യുവതി പൊലീസിന് പരാതി നൽകിയിരുന്നു. സമ്പത്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സഹോദരൻ ഷൺമുഖിൻ്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. പൊലീസ് ഇരുവരെയും അറസ്റ് ചെയ്ത് റിമാൻഡിൽ വിട്ടു.

റീഫണ്ട് കിട്ടിയില്ല; ബൈജൂസിൽ നിന്ന് ടിവി കൊണ്ടുപോയി രക്ഷിതാക്കൾ

ഐപിസി 420 (വഞ്ചന), 376 (ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരമാണ് സമ്പത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ഷൺമുഖിനും സമ്പത്തിനുമെതിരെ എൻഡിപിഎസ് നിയമവും ചുമത്തിയിട്ടുണ്ട്. ഷൺമുഖ് ജസ്വന്ത് 2021 ലെ ബിഗ് ബോസ് തെലുങ്കിലെ യൂട്യൂബറും നടനും റണ്ണറപ്പുമാണ്. ഡാൻസ് വീഡിയോകളിലൂടെ സോഷ്യൽമീഡിയയിൽ ശ്രദ്ധേയനായ ഇയാൾ കൂടാതെ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ച് റോഡരികിൽ പാർക്ക് ചെയ്ത കാറുകളിലും ബൈക്കുകളിലും ഇടിച്ചതിന് ഷൺമുഖിനെതിരെ 2021ൽ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image