
May 16, 2025
07:36 AM
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി മഹാസഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാർ തിരികെ വരാൻ തയാറാണെങ്കിൽ നോക്കാമെന്നും ലാലു പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിന് പുറത്തു ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഖ്യംവീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചത്.
84560 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിലിൻ്റെ അംഗീകാരംഎന്നാൽ ആർജെഡിയുമായി സഖ്യത്തിനില്ലെന്ന് ജനതാദൾ (യു) വക്താവ് നീരജ് കുമാർ പ്രതികരിച്ചു. വാതിലുകൾ ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് ലാലു ജി പറയുന്നു. അലിഗഡിലെ പ്രശസ്തമായ പൂട്ട് വാതിലുകളിൽ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയണം. അധികാരം പങ്കിട്ടപ്പോഴൊക്കെ ആർജെഡി അഴിമതി നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാർ സഖ്യം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.