ദംഗലിൽ ബബിത കുമാരി ഫോഗട്ടിനെ അവതരിപ്പിച്ച സുഹാനി ഭട്നാഗർ അന്തരിച്ചു

ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ് അവരുടെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ സഹാനിയ്ക്ക് ആദരാഞ്ജലി നേർന്ന് കുറിപ്പ് പങ്കുവെച്ചു

dot image

ആമിർ ഖാൻ്റെ ദംഗലിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നാഗർ അന്തരിച്ചു. പത്തൊമ്പത് വയസ്സുകാരിയായ സുഹാനിയുടെ മരണം ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു. ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ് അവരുടെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ സഹാനിയ്ക്ക് ആദരാഞ്ജലി നേർന്ന് കുറിപ്പ് പങ്കുവെച്ചു. 'ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടി, സുഹാനിയില്ലാതെ ദംഗൽ അപൂർണ്ണമായിരുന്നു.സുഹാനി, നീ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഒരു നക്ഷത്രമായി നിലനിൽക്കും, റെസ്റ്റ് ഇൻ പീസ്', എന്നായിരുന്നു ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ് ഇൻസ്റ്റയിൽ പങ്കുവെച്ചത്. എന്നായിരുന്നു കുറിപ്പ്.

കാലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് കഴിച്ച മരുന്നുകളുടെ പാർശ്വഫലമാണ് സുഹാനിയുടെ അസ്വഭാവിക മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല ചികിത്സയ്ക്കായി സുഹാനിയെ ഏറെ നാളായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സുഹാനിയുടെ അന്ത്യകർമങ്ങൾ ശനിയാഴ്ച നടക്കും.

2016-ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ആമിർഖാൻ ചിത്രത്തിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സുഹാനി ശ്രദ്ധേയയാകുന്നത്. ആമിർ ഖാൻ, സാക്ഷി തൻവർ, സൈറ വസീം എന്നിവരോടൊപ്പം സുഹാനിയും ശ്രദ്ധിക്കപ്പെട്ടു. ചില പരസ്യ ചിത്രങ്ങളിലും സുഹാനി അഭിനയിച്ചു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സുഹാനി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image