'ടിവികെ എന്ന പേര് ഞങ്ങൾ ഉപയോഗിക്കുന്നത്'; വിജയ്യുടെ പാർട്ടിക്കെതിരെ വക്കീല് നോട്ടിസ്

വിജയ്യുടെ പാർട്ടി ആ പേര് ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു

dot image

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല് നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല് നോട്ടീസ് നൽകിയിരിക്കുന്നത്. വിജയ്യുടെ പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്കിയത് ചോദ്യം ചെയ്താണ് വക്കീൽ നോട്ടീസ്.

ടിവികെ എന്ന പേര് തങ്ങളാണ് ഉപയോഗിക്കുന്നത്. ആ പേര് തങ്ങൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. വിജയ്യുടെ പാർട്ടി ആ പേര് ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. അടുത്തിടെ തങ്ങളുടെ ഒരു പാർട്ടി പ്രവർത്തകൻ മരണപ്പെട്ട വാർത്ത പാത്രത്തിൽ വന്നത് ടിവികെ ഭാരവാഹി മരണപ്പെട്ടുവെന്നാണ്. ഈ വാർത്ത കണ്ട് വിജയ് പാര്ട്ടി അംഗങ്ങളും എത്തുകയുണ്ടായെന്നും വേല്മുരുകന് പറയുന്നു.

'മഹാൻ 2' വരുന്നോ?; പുതിയ ലുക്കിൽ ചിത്രം പങ്കുവെച്ച് വിക്രം

ഏറെനാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ രാഷ്ട്രീയ പാര്ട്ടി മത്സരിക്കില്ല, മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വര്ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image