ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവെച്ചു; അക്രമി സ്വയം ജീവനൊടുക്കി

ശിവസേന നേതാവായ വിനോദ് ഗോസാൽക്കറുടെ മകൻ അഭിഷേക് ഗോസാൽക്കറാണ് കൊല്ലപ്പെട്ടത്

dot image

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവെച്ച് കൊന്നു. മുംബൈയിലാണ് സംഭവം നടന്നത്. ശിവസേന നേതാവായ വിനോദ് ഗോസാൽക്കറുടെ മകൻ അഭിഷേക് ഗോസാൽക്കറാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായ് എന്നയാളാണ് വെടിയുതിർത്തത്. മൂന്ന് തവണ അഭിഷേകിന് നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മൗറിസ് ഭായിയും അഭിഷേകും ഒരുമിച്ച് സോഷ്യൽ മീഡിയ ലൈവ് ചെയ്തിരുന്നവരാണ്. എന്നാൽ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം പരിപാടിക്കായി മൗറിസ് ഭായ് അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ മൗറിസ് ഭായ് അഭിഷേകിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.

യുപിഎ ഭരണകാലത്തും മോദി ഭരണകാലത്തും കേരളത്തിന് എത്ര കിട്ടി?; കണക്കുകളുമായി കേന്ദ്ര ധനമന്ത്രി
dot image
To advertise here,contact us
dot image