
ചെന്നൈ: തെന്നിന്ത്യൻ താരം വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി നടൻ വിശാലും. നടൻ നയിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. 2026 ലെ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരിക്കും താരത്തിന്റെ ലക്ഷ്യമെന്നും സൂചനകളുണ്ട്.
'ജനങ്ങളുടെ നല്ലതിനു വേണ്ടി ആർക്കും രാഷ്ട്രീയത്തിൽ വരാം'; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ വടിവേലു2017ൽ ജയലളിതയുടെ മരണത്തിന് പിന്നാലെ നടന്ന ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിശാൽ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ നാമനിർദേശ പത്രികയിൽ പിഴവുണ്ടെന്ന് കാണിച്ച് താരത്തിന്റെ പത്രിക തള്ളിപ്പോയി. പിന്നാലെ താരം തന്റെ ആരാധകർ സംഘടനയുടെ പേര് ‘മക്കൾ നല ഇയക്കം’ എന്നാക്കിയിരുന്നു.